Wednesday, November 18, 2026

ചോക്ലേറ്റ് നൽകാമെന്നു പ്രലോഭിപ്പിച്ച്‌ ഒൻപതു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് പ്രതികൾ അറസ്റ്റിൽ ; പിടിയിലായത് പന്ത്രണ്ടും പതിനാലും വയസുകാർ

ബെംഗളൂരു : ചോക്ലേറ്റ് നൽകാമെന്നു പ്രലോഭിപ്പിച്ച്‌ ഒൻപതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ കലബുർഗിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതികളായ പന്ത്രണ്ടും പതിനാലും വയസു പ്രായമുള്ള നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ ഹോമിലേക്കു മാറ്റി. സംഘത്തിലെ അഞ്ചാമനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുർഗി മഹിള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽനിന്ന് എത്തിയ കുട്ടിയെ ചോക്ലേറ്റ് തരാമെന്നു പ്രലോഭിപ്പിച്ച് പ്രതികൾ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോവുകയും അവിടെ വച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അവളെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതി ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി നാലു പ്രതികളെയും കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം നടന്ന ഉടൻ തന്നെ അവിടെ നിന്നും ഓടിരക്ഷപ്പെട്ട അഞ്ചാമനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 366A, 376(G), 506, പോക്സോ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles