തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന വിവരം തന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെയാണ് തന്ത്രി അറിയിച്ചത്. പക്ഷേ ഫോണിലൂടെ തന്നെ അറിയിക്കുന്നതില്‍ കാര്യമില്ല. തന്ത്രി ദേവസ്വം ബോർഡിന്‍റെ അനുമതി തേടണമായിരുന്നു. അത് അദ്ദേഹം ചെയ്തില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശുദ്ധിക്രിയ സംബന്ധിച്ച് തന്ത്രിയുടെ വിശദീകരണ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. കത്ത് അദ്ദേഹം ദേവസ്വം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ കത്ത് പരിശോധിച്ച ശേഷം ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യുമെന്നും പത്മകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.