Thursday, May 2, 2024
spot_img

വേനൽ മുൻകരുതലുകൾ ; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം,ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ദുരന്ത നിവാരണ സേനക്കും മുന്നറിയിപ്പ്

ദില്ലി : വേനൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ദുരന്ത നിവാരണ സേനക്കും ആവശ്യമായ ബോധവത്കരണവും മുന്നറിയിപ്പും നൽകാൻ യോഗത്തിൽ തീരുമാനമായി.മെയ് 31 വരെ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയും ഉഷ്ണതരംഗ സാഹചര്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യോഗത്തിൽ വ്യക്തമാക്കി. ഈ ഉഷ്‌ണതരംഗ സാഹചര്യങ്ങൾ കൃഷിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അടിസ്ഥാന ചികിത്സ സൗകര്യങ്ങൾക്കാവശ്യമായ മുൻകരുതലുകൾ എന്നിവയെപ്പറ്റിയും യോഗത്തിൽ പ്രധാനമന്ത്രി ചർച്ച ചെയ്തു.

എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാട്ടുതീ നേരിടാൻ യോജിപ്പായ പ്രവർത്തനമാവശ്യമാണെന്നും ചൂടിനെ നേരിടാൻ കുട്ടികൾക്ക് സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും ചൂടുള്ള കാലാവസ്ഥയിൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തതയുണ്ടാവാൻ ജിംഗിൾസ്, സിനിമകൾ, ലഘുലേഖകൾ തുടങ്ങിയവ തയ്യാറാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles