Monday, May 6, 2024
spot_img

എന്‍സിസി ഉന്നത ഉദ്യോഗസ്ഥന്‍ കോട്ടയം ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍; മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ്

കോട്ടയം: ഉയർന്ന എന്‍സിസി ഉദ്യോഗസ്ഥനെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എന്‍ സി സി ഓഫിസിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.എന്‍. സാജനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടയത്തെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന സ്വകാര്യ മുറിയില്‍ 12.30 യോടെയാണ് വൈക്കം സ്വദേശിയായ സാജന്റെ മൃതദേഹം കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കോട്ടയം കഞ്ഞികുഴിയിലെ എന്‍ സി സി ഗ്രൂപ്പ് ഓഫീസില്‍ ആണ് സംഭവം. 2021 സെപ്തംബറിലാണ് എന്‍സിസിയില്‍ ഡെപ്യൂട്ടേഷനില്‍ സാജന്‍ എത്തിയത്. എന്‍സിസിയില്‍ വരും മുന്‍പ് കരസേനയുടെ ഗൂര്‍ഖ റജിമെന്റിലെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.

Related Articles

Latest Articles