Sunday, October 11, 2026

കേരള വികസനവും ടൂറിസം സാധ്യതകളും;കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സെമിനാർ നാളെ

തിരുവനന്തപുരം: കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ‘കേരള വികസനവും ടൂറിസം സാധ്യതകളും’ സെമിനാർ നാളെ നടത്തും. കേസരി സ്‌മാരക ഹാളിൽ നാളെ രാവിലെ 10 ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും.

മുൻ ടൂറിസം മന്ത്രി കെ വി തോമസ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ– ഓഡിനേറ്റർ കെ രൂപേഷ്‌കുമാർ, ടൂറിസം രംഗത്തെ പ്രമുഖരായ ബേബിമാത്യു സോമതീരം, എം ആർ നാരായണൻ, ആഷിഷ്‌ നായർ, ഡി ചന്ദ്രസേനൻ നായർ, കെപിഡിഎ സ്‌റ്റേ്‌ എക്‌സിക്യൂട്ടീവ്‌ അംഗം എൻ നാസർ, മുഹമ്മദ്‌ റസീഫ്‌ തുടങ്ങിയവർ സംസാരിക്കും

Related Articles

Latest Articles