കടുത്തുരുത്തി: വാഹനത്തിന് കുറുകെ തെരുവ്നായ ചാടിയതിനെ തുടർന്ന് അപകടം.ബുള്ളറ്റിൽ നിന്ന് മറിഞ്ഞ് വീണ് ദമ്പതികൾക്ക് പരിക്ക്.കൊച്ചി കാക്കനാട് സ്വദേശി സജീവ് (47), ഭാര്യ രാജി (43) എന്നിവർക്കാണ് പരിക്കേറ്റത്.കോട്ടയം-എറണാകുളം റോഡിൽ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഏറ്റുമാനൂർ ഭാഗത്തുനിന്നു കാക്കനാട്ടെ വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും.പരിക്കേറ്റ ഇരുവരേയും കടുത്തുരുത്തി സ്വകാര്യാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വാഹനം ഇടിച്ച തെരുവ് നായ സംഭവസ്ഥലത്ത് തന്നെ ചത്തു.
അതേസമയം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്. 49 വയസ്സായിരുന്നു. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്.

