Saturday, April 27, 2024
spot_img

വാഹനാപകടം; കോട്ടയം എം.സി റോഡിൽ ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേയ്ക്കു ഇടിച്ചു കയറി, ആളപായമില്ല

കോട്ടയം: എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപം വാഹനാപകടം. ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ എതിർവശത്ത് പെട്രോൾ പമ്പായിരുന്നു. ഈ വശത്തേയ്ക്കായിരുന്നു ടാങ്കർ പോയിരുന്നതെങ്കിൽ വൻ അപകടം സംഭവിച്ചേനെ. വൻ ദുരന്തമാണ് ഒഴിവായത്.

ഇന്ന് വൈകിട്ട് ആഞ്ചരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടാങ്കർ ലോറി. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ടാങ്കർ ലോറി റോഡരികിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തട്ടുകട പൂർണ്ണമായും തകർന്നു.

അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി. നിരവധി ആളുകൾ കൂടി നിന്ന സ്ഥലത്തേയ്ക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത്.

Related Articles

Latest Articles