Monday, September 21, 2026

പാലക്കാട് വയോധികയ്ക്ക് ദാരുണാന്ത്യം; സ്വകാര്യ ബസിനടിയിൽപ്പെട്ട് കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്

പാലക്കാട്: . സ്വകാര്യ ബസിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തിൽ താരേക്കാടാണ് സംഭവം നടന്നത്. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതും കൂട്ടി നാല് വാഹനാപകടങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. നാല് വാഹനാപകടങ്ങളിൽ രണ്ടാമത്തെ മരണമാണ് ഇത്. നാല് അപകടങ്ങളിലുമായി 18 പേർക്കാണ് പരിക്കേറ്റത്

അതേസമയം ആലത്തൂർ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിൽ മണ്ണ് തട്ടുന്നതിനിടെ ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. തൃശ്ശൂർ നടത്തറ മൂർക്കിനിക്കര സ്വദേശി സച്ചിനാണ് മരിച്ചത്.

Related Articles

Latest Articles