Sunday, October 4, 2026

കൂട്ടം തെറ്റി കിടങ്ങിൽ വീണ് രണ്ടര മാസം പ്രായം വരുന്ന ആനക്കുട്ടി; കരയ്ക്ക് കയറ്റി അമ്മയാനയ്ക്കൊപ്പമെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കിടങ്ങിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടര മാസം പ്രായം വരുന്ന ആനക്കുട്ടിയാണ് ഇന്ന് രാവിലെ കിടങ്ങിൽ അകപ്പെട്ടത്. കൂട്ടം തെറ്റി കിടങ്ങിൽ വീണതാണന്നാണ് നിഗമനം.

ആർആർടി ടീം സ്ഥലത്തെത്തിയാണ് ആനക്കുട്ടിയെ കിടങ്ങിൽ നിന്നും പുറത്തെത്തിച്ചത്. പിന്നീട് വനം വകുപ്പിന്റെ വാഹനത്തിൽ കയറ്റി ഉൾക്കാട്ടിൽ തള്ളയാനയുടെ സമീപത്ത് എത്തിക്കുകയായിരുന്നു.

Related Articles

Latest Articles