Monday, June 10, 2024
spot_img

ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ യുവാവിന്റെ അതിക്രമം; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. സുൽത്താൻബത്തേരി പൂമല തൊണ്ടൻമല ടി.എം ഫിറോസ് ( 38 ) നെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ മാനന്തവാടി – ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു സംഭവം. പനമരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം.

ബസിൽ യാത്ര ചെയ്യവേ വിദ്യാർഥിനിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന ഫിറോസ് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി ഇയാളെ കൈയ്യേറ്റം ചെയ്തതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പനമരത്തെത്തിക്കുകയായിരുന്നു. വിദ്യാർഥിനി പനമരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പനമരം എസ്.ഐ പി.സി സജീവനും സംഘവും ചേർന്ന് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Related Articles

Latest Articles