Wednesday, May 15, 2024
spot_img

സുരേഷ് ഗോപി നായകനാകുന്ന് ഒറ്റക്കൊമ്പനിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിലേയ്‌ക്ക്

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി പാലാക്കാരന്‍ അച്ചായന്റെ വേഷത്തില്‍ എത്തുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് അനുഷ്‌ക ഷെട്ടി വെള്ളിത്തിരയില്‍ എത്തുന്നത്.

സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. ബിജു മേനോന്‍, ജോണി ആന്റണി ഉള്‍പ്പെടെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’.

വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ വന്‍ ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം

Related Articles

Latest Articles