Monday, October 5, 2026

സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; ബസിൽ ഉണ്ടായിരുന്നത് 8 കുട്ടികൾ; വൻ ദുരന്തം ഒഴിവായത് പോസ്റ്റിൽ വൈദ്യുതി ഇല്ലാത്തതിനാൽ

കൊച്ചി: മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. അപകട സമയം എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. റോഡ് സൈഡിൽ നിന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസ്സിന് മുകളിലേക്ക് വീഴുകയായിരുന്നു.

പോസ്റ്റിൽ വൈദ്യുതി ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ കുട്ടികൾ സുരക്ഷിതരാണ്. ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടുകയും തുടർന്ന് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയുമായിരുന്നു.

Related Articles

Latest Articles