Thursday, May 16, 2024
spot_img

തെരുവിൽ അടിപിടി ; എതിരാളിക്കെതിരെ പെരുമ്പാമ്പിനെ ഉറുമിയാക്കി മാറ്റി യുവാവ് ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

തെരുവിൽ ഉണ്ടായ അടിപിടിക്കിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ അടിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് വിചിത്ര സംഭവം. തല്ലിനിടെ എതിരാളിയെ തോൽപ്പിക്കാൻ വളർത്തിയിരുന്ന പെരുമ്പാമ്പിനെയെടുത്ത് ബെൽറ്റ് പോലെ വീശിയടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞബുധനാഴ്ച അർധരാത്രി ദുൻഡാസ് എന്ന സ്ഥലത്താണ് രണ്ട് യുവാക്കൾ വഴക്കിട്ടത്. വഴക്ക് കയ്യാങ്കളിയിലേക്കെത്തിയതോടെ റോഡിനു നടുവിലേക്ക് ഇരുവരുമിറങ്ങി. ഇതിനിടെയാണ് ലൊറേനിയോ എന്ന യുവാവ് പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ അടിക്കാൻ തുടങ്ങിയത്. ഒരു ബെൽറ്റ് പോലെ പാമ്പിനെ എടുത്ത് എതിരാളിയുടെ ശരീരത്തിൽ തലങ്ങും വിലങ്ങും ഇയാൾ പ്രഹരിക്കുകയായിരുന്നു.

ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നിറങ്ങിയതോടെ ലൊറേനിയോ പാമ്പിനു മേലുള്ള പിടിവിട്ടു. നിലത്തു വീണ പാമ്പ് രക്ഷപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയിൽ കാണാം. ഇരുവരോടും തറയിൽ കമഴ്ന്ന് കിടക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

വഴക്ക് കണ്ടുനിന്നവരിൽ ഒരാൾ അറിയിച്ചതിനെത്തുടർന്നാണ് തങ്ങൾ സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആയുധം ഉപയോഗിച്ചുള്ള ആക്രമണവും മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയുമാണ് ലൊറേനിയോയിക്കു മേൽ ചുമത്തിരിക്കുന്ന കുറ്റങ്ങൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

വീഡിയോ വൈറലായതോടെ ലൊറേനിയോയിക്കെതിരെ രൂക്ഷ വിമർശനങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ജീവനുള്ള ഒന്നാണെന്ന ചിന്ത പോലുമില്ലാതെ പെരുമ്പാമ്പിനെ ഉപയോഗിച്ചതിന് ഇയാൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.


Related Articles

Latest Articles