Sunday, October 4, 2026

തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ച നിലയിൽ ;സുഹൃത്തുകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി ,പിന്നാലെ സംഭവിച്ചത് ഇതാണ്

തിരുവനന്തപുരം : ശ്രീകാര്യത്തിൽ യുവാവ് മർദ്ദനമേറ്റ് മരിച്ചു. കട്ടേല സ്വദേശി സജു(38)വാണ് മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തുക്കൾ ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സജുവിനെ മരിച്ച നിലയിൽ കണ്ടത്.

സംഭവത്തിൽ സജുവിന്റെ സുഹൃത്തുകളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്. കല്ലും വടിയും ഉപയോഗിച്ചാണ് മർദിച്ചതെന്നും മദ്യപാനത്തിനിടെയുള്ള തർക്കമാകാം കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles