Sunday, September 20, 2026

യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു!! തടയാനെത്തിയ ഭാര്യക്ക് വെട്ടേറ്റു; ബൈക്കിലെത്തിയ അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കണ്ണൂർ: പയ്യാവൂരിൽ ബൈക്കിലെത്തിയ അക്രമി സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്തുള്ള ആലയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നിധീഷിനെ ആക്രമിച്ചത്.

നിധീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നിലുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

Related Articles

Latest Articles