Saturday, October 31, 2026

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കെട്ടിത്തൂക്കിയിട്ട് മർദ്ദനം;വിഡിയോ പുറത്ത്

മധ്യപ്രദേശ് : മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം.മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം.യുവാവിനെ കെട്ടിത്തൂക്കിയിട്ടായിരുന്നു മർദ്ദനം. കഴിഞ്ഞ ആഴ്ചയായിരുന്നു മർദ്ദനം നടന്നത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്.

കെട്ടിയിടപ്പെട്ട യുവാവ് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും മർദനം തുടരുന്നതായി വിഡിയോയിൽ കാണാം. അടുത്ത് നിൽക്കുന്ന ഒരാൾ കാലിൽ അടിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ഈ ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles