Sunday, May 19, 2024
spot_img

മകന്റെ പിറന്നാൾ ഒന്നിച്ച് ആഘോഷിച്ച് ആമിറും കിരണും; വീഡിയോ കാണാം

ബോളിവുഡ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ആമിർ ഖാന്റേയും സംവിധായിക കിരൺ റാവുവിന്റേയും വേർപിരിയൽ. കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിയുന്നതായി അറിയിച്ചത്. പിരിഞ്ഞെങ്കിലും മകനെ ഒന്നിച്ചു വളർത്തുമെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ മകൻ ആസാദിന്റെ പിറന്നാൾ ഒന്നിച്ച് ആഘോഷിച്ചിരിക്കുകയാണ് ഇരുവരും.

കഴിഞ്ഞ ദിവസമാണ് ആസാദിന്റെ ഒൻപതാം പിറന്നാൾ. ഇത് ആഘോഷിക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. എഴുത്തുകാരി ശോഭ ആണ് ആസാദിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വിഡിയോയും ചിത്രവും പങ്കുവച്ചു. ആമിറിനും കിരണിനും നടുക്കിരുന്ന് കേക്ക് മുറിക്കുന്ന ആസാദിനെയാണ് വിഡിയോയിൽ കാണുന്നത്.

2005ലാണ് ഇരുവരും വിവാഹം കഴിച്ചത്. 2011 ല്‍ ആസാദ് പിറന്നു. ലഗാന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആമിറും കിരണും കണ്ടുമുട്ടുന്നത്. അന്ന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു കിരണ്‍. ഈ വര്‍ഷം ജൂലൈയിലാണ് ആമിറും കിരണ്‍ ഖാനും തങ്ങളുടെ 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് വിരാമമിട്ടത്.

Related Articles

Latest Articles