Sunday, April 28, 2024
spot_img

15 വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിതം: ഒടുവിൽ ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിയുന്നു

ബോളിവുഡ് നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുവും വിവാഹമോചിതരാകുന്നു. 15 വർഷമായി ഒന്നിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് ആസാദ് റാവു ഖാൻ എന്ന ഒരു മകനുണ്ട്. പത്രക്കുറിപ്പിലൂടെയാണ് വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. വിവാഹമോചനത്തിന് ഇരുവരും ഒന്നിച്ച് അപേക്ഷ നല്‍കി. വേര്‍പിരിയുന്നതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയാണെന്നും ഭാര്യയും ഭര്‍ത്താവുമല്ലാത്ത പുതിയ അധ്യായത്തിന് ജീവിതത്തില്‍ തുടക്കമിടുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. മകന്‍ ആസാദിന് മികച്ച മാതാപിതാക്കളായി തുടരുമെന്നും വ്യക്തമാക്കി. 2020 ഡിസംബറിലാണ് ഇരുവരും 15ാം വിവാഹവാർഷികം ആഘോഷിച്ചത്.

ആമിർ ഖാന്റെയും ഭാര്യ കിരൺ റാവുവിന്റേയും വാക്കുകൾ

ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അനുഭവങ്ങളും, സന്തോഷവും, ചിരിയും, പങ്കിട്ടു. ഞങ്ങളുടെ ബന്ധത്തിൽ വിശ്വാസവും, ബഹുമാനവും, സ്നേഹവുമാണ് പങ്കുവെച്ചത്. ഇപ്പോള്‍ ജീവിതത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്. ഭർത്താവും ഭാര്യയും എന്നനിലയിലല്ല, കോ-പാരന്‍റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്. കുറച്ചുനാളായി വേര്‍പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നു. ഇപ്പോള്‍ അത് ഔദ്യോഗികമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ഞങ്ങൾ പ്രത്യേകമായി മാറി താമസിക്കുമെങ്കിലും ഒരു കുടുംബം പോലെ തന്നെയായിരിക്കും. ആസാദിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും നല്ല മാതാപിതാക്കൾ ആയിരിക്കും. ഞങ്ങള്‍ ഒന്നിച്ച് അവനെ വളര്‍ത്തും. കൂടാതെ സിനിമകള്‍ക്കും പാനി ഫൈണ്ടേഷവും മറ്റ് പദ്ധതികള്‍ക്കുവേണ്ടിയും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഞങ്ങളെ സ്‌നേഹിക്കുന്നവരുടെ അനുഗ്രഹവും ആശംസയുമുണ്ടാകണം. ഞങ്ങളെപ്പോലെ ഈ വിവാഹമോചനത്തെ ഒരു അവസാനമായി കാണാതെ പുതിയ തുടക്കമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles