Sunday, May 5, 2024
spot_img

സഹതാപം നേടാനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി! രാജി ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയതോടെ വാട്ട്‌സ്ആപ്പ് നമ്പർ നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായി ;പിന്നാലെ വിമർശനവുമായി ബിജെപി

എ എ പിയുടെ കെജ്‌രിവാൾ കോ ആശീർവാദ്’ ക്യാമ്പയിൻ നീക്കത്തിനെതിരെ വിമർശനവുമായി ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്ത് . ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കുന്നതിനായി ഭാര്യ സുനിത കെജ്‌രിവാൾ ഒരു വാട്ട്‌സ്ആപ്പ് നമ്പർ വഴി ബന്ധപ്പെടാൻ വീഡിയോ സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു മണിക്കൂറുകൾക്ക് ശേഷം,ആം ആദ്മി നമ്പർ ഇല്ലാതാക്കിയതായി ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചു.കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയതോടെ പാർട്ടിയുടെ ഈ നീക്കം

ദില്ലിയിലെയും ഭാരതത്തിലെയും ജനങ്ങൾ കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ടതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സുനിത കെജ്‌രിവാൾ നൽകിയ വാട്ട്‌സ്ആപ്പ് നമ്പർ ഡിലീറ്റ് ചെയ്തതായി എഎപിയിലെ എൻ്റെ വൃത്തങ്ങൾ പറഞ്ഞു എന്നും ഷെഹ്‌സാദ് പൂനവല്ല കുറിച്ചു ”8297324624 എന്ന ഫോൺ നമ്പർ ഇനി ലഭ്യമല്ലെന്ന് സൂചിപ്പിക്കുന്ന ഫോട്ടോയും പൂനവല്ല എക്‌സിൽ പങ്കുവെച്ചു.

അരവിന്ദ് കെജ്‌രിവാളിൻ്റെ കസ്റ്റഡി ഏപ്രിൽ 1 വരെ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് , അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ വെള്ളിയാഴ്ച വീഡിയോ സന്ദേശത്തിൽ, ‘കെജ്‌രിവാൾ കോ ആശീർവാദ്’ ക്യാമ്പയിൻ ആരംഭിക്കുകയും സന്ദേശങ്ങൾ അയച്ച് അദ്ദേഹത്തെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തത് . എന്നാൽ ആളുകൾ കെജ്‌രിവാളിനെതിരെ അധിക്ഷേപിക്കുകയും ദില്ലി മുഖ്യമന്ത്രിയെ പരിഹസിക്കുകയും ചെയ്തു, ഇതോടെ നമ്പർ ഇല്ലാതാക്കാനും പ്രചാരണം നിർത്താനും എഎപി തീരുമാനിക്കുകയായിരുന്നു .

Related Articles

Latest Articles