Wednesday, September 30, 2026

ആര്യങ്കാവിൽ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: ആര്യങ്കാവിൽ കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. തിരുമംഗലം ദേശീയ പാതയില്‍ ചെങ്കോട്ടയ്ക്ക് സമീപം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രക്കാരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, മൂന്നാർ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേ‍ർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത് ലിയോയും ഗൂ‍ഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.

തമിഴ്നാട്ടിൽ കമ്പത്തിനു സമീപം ആണ് അപകടം നടന്നത്. ധര്‍മ്മരാജും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിർ ദിശയിലെത്തിയ നാമക്കൽ സ്വദേശി തങ്കവേലും മകൻ രാജേഷും സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തങ്കവേലിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles