Friday, May 3, 2024
spot_img

അടിച്ചു മോനേ…ബംപർ വിജയിയെ കണ്ടെത്തി; 12 കോടിയുടെ ഭാഗ്യവാൻ ഈ തെങ്കാശി സ്വദേശി

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശിയായ ഷറഫുദ്ദീനാണ് 12 കോടിയുടെ ആ ഭാഗ്യശാലി. കഴിഞ്ഞ നാലു വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന ആളാണ് ഷറഫുദ്ദീൻ. ഷറഫുദ്ദീൻ ലോട്ടറി ഓഫിസിൽ എത്തി ടിക്കറ്റ് കൈമാറി. ആര്യങ്കാവ് മുതൽ പുനലൂർവരെയാണ് വിൽപന.കൊല്ലം ആര്യങ്കാവിൽ നിന്നാണ് ഷറഫുദ്ദീൻ ടിക്കറ്റ് വാങ്ങിയത്. XG 358753 എന്ന ടിക്കറ്റിനാണ് സമ്മാനം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തിയത്. സബീന യാണ് ഭാര്യ മകൻ പർവേഷ് മുഷറഫ്.

Related Articles

Latest Articles