Wednesday, May 22, 2024
spot_img

രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കാനൊരുങ്ങി അബുദാബി ഹിന്ദു ക്ഷേത്രം; പ്രവാസികൾക്ക് കൈകൊണ്ട് നിർമ്മിച്ച 10,000 രാഖികൾ നൽകാനായി വനിതാ സംഘം

രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കാനൊരുങ്ങി അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം. ബാപ്‌സ് ഹിന്ദു മന്ദിറിലെ വനിതാ വിഭാഗം ആഘോഷത്തിന്റെ ഭാഗമായി പതിനായിരത്തിലധികൻ രാഖികളും നിർമ്മിച്ചു.

ബാപ്‌സ് ഹിന്ദു മന്ദിർ മേധാവി പൂജ്യ സ്വാമി ബ്രഹ്മവിഹാരിദാസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്കിടയിൽ പ്രവാസി തൊഴിലാളികൾക്ക് രാഖികൾ സമർപ്പിക്കുകയും ചെയ്തു. പ്രവാസി തൊഴിലാളികൾ കൈകൊണ്ട് നിർമ്മിച്ച രാഖികൾ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ്.

രക്ഷാബന്ധൻ ആഘോഷത്തെ കുറിച്ച് രാഖി സ്വീകരിച്ച ഒരു തൊഴിലാളി പറഞ്ഞതിങ്ങനെയാണ്, ” ഈ അവസരത്തിൽ ഞാൻ എന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയതായി തോന്നുന്നു. നിരവധി സഹോദരീസഹോദരന്മാർക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ഞങ്ങളെ ക്ഷണിച്ചതിന് സ്വാമികളോടും മന്ദിറിനോടും ഞങ്ങൾ നന്ദിയുള്ളവരാണ്.”

ക്ഷേത്രത്തിലെ 150 പേരടങ്ങുന്ന വനിതാ വിഭാഗം ഒരു മാസത്തിലേറെയായി ക്ഷേത്രം സന്ദർശിച്ച ഭക്തരുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഓരോ വനിതാ സന്നദ്ധ പ്രവർത്തകരും 40 ഭക്തരെ സമീപിക്കുകയും വ്യക്തിപരമായി രാഖികൾ വിതരണം ചെയ്യുകയുമായിരുന്നു.

Related Articles

Latest Articles