Thursday, October 15, 2026

ഇത് സഹോദരിക്കായി മാത്രം;കരിയറിലെ ഏറ്റവും വേഗം കരാറൊപ്പിട്ട ചിത്രവുമായി അക്ഷയ് കുമാർ

തന്റെ പുതിയ ചിത്രമായ ‘രക്ഷാബന്ധൻ’ തന്റെ സഹോദരിക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച്‌ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ. സംവിധായകൻ ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇന്നലെ രക്ഷാബന്ധൻ ദിനത്തിൽ പുറത്തിറക്കിയിരുന്നു . അക്ഷയ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറക്കിയത് . ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മമത നിറഞ്ഞ ബന്ധമാണ് സഹോദരി സഹോദരന്റേതെന്നെന്നും ഈ ചിത്രം താൻ തന്റെ സഹോദരി അൽക്കയ്ക്ക് സമർപ്പിക്കുന്നതായും അക്ഷയ് കുമാർ അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അക്ഷയ് യുടെ കുറിപ്പ് ഇങ്ങനെ : –

ഹൃദയം തൊടുന്നൊരു കഥയാണ്, എന്‍റെ അഭിനയ ജീവിതത്തിൽ ഏറ്റവും വേഗം ഞാൻ കരാര്‍ ഒപ്പ് വെച്ച സിനിമയാണിത്. ഈ ചിത്രം ഞാൻ എന്‍റെ സഹോദരി അൽകയ്ക്ക് സമര്‍പ്പിക്കുകയാണ്. കാരണം ലോകത്തിലെ തന്നെ ഏറ്റവും മമത നിറഞ്ഞ ബന്ധമാണ് സഹോദരി സഹോദരന്റേത് . ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയാണ് അൽക്ക . ആനന്ദ് എൽ റോയിക്ക് നന്ദി, ഇത് ഏറെ പ്രത്യേകത നിറഞ്ഞ ഒരു സിനിമയാണ് എനിക്ക് എന്ന് കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

2021 നവംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേപ് ഓഫ് ഗുഡ് ഫിലിംസും കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം സംവിധായകൻ ആനന്ദ് എല്‍ റായിയുമൊത്തുള്ള അക്ഷയ് കുമാറിന്‍റെ രണ്ടാമത്തെ സിനിമയുമാണ്.

Related Articles

Latest Articles