Sunday, January 11, 2026

വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ; നിരീക്ഷണം ശക്തമാക്കി പോലീസ്

അബുദാബി: വാഹനങ്ങളില്‍ നിന്ന് പൊതുനിരത്തുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 1,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. യാത്രികര്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കില്‍ ഡ്രൈവര്‍ക്ക്ക്കും പിഴ ചുമത്തും.

 

Related Articles

Latest Articles