Saturday, April 27, 2024
spot_img

തലസ്ഥാനത്ത് ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം​:​ ​തിങ്കളാഴ്ച​ ​അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​ ​പെ​രു​ന്താ​ന്നി​ ​എ​ന്‍.​എ​സ്.​എ​സ് ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ള്‍ ​മരിച്ചു.​ ​ഈ​ഞ്ച​യ്ക്ക​ലി​ല്‍​ ​നി​ന്നും​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലേ​ക്ക് ​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​നെ​ ​മ​റി​ക​ട​ക്ക​വേ​ ​എ​തി​രെ​ ​വ​ന്ന​ ​ലോ​റി​യു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​

ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ല്‍​ ​ബൈ​ക്ക് ​ലോ​റി​ക്ക് ​അ​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യു​ണ്ടാ​യ​ ​അ​ഗ്നി​ബാ​ധ​യി​ല്‍​ ​ബൈ​ക്കും​ ​ലോ​റി​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഒ​രാ​ള്‍​ ​സം​ഭ​വ​സ്ഥ​ല​ത്തും​ ​മ​റ്റേ​യാ​ള്‍​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലു​മാ​ണ് ​മ​രി​ച്ച​ത്.​ ​ഒ​രാ​ള്‍​ ​ക​ല്ല​റ​ ​വെള്ളംകുടി അ​ഭി​വി​ലാ​സ​ത്തി​ല്‍​ ​ശ​ശി​ധ​ര​ന്റെ​ ​മ​ക​ന്‍​ ​അ​ഭി​ലാൽ ​(23​)​ ​ഒപ്പമുണ്ടായിരുന്ന അഭിലാഷ് എന്നിവരാണ് മരിച്ചത്.

​പ​രി​സ​ര​വാ​സി​ക​ള്‍​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​ ​ചെ​ങ്ക​ല്‍​ച്ചൂ​ള​ ​ഫ​യ​ര്‍​ഫോ​ഴ്സും​ ​പൊ​ലീ​സു​മാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​ബൈക്ക് ​പൂ​ര്‍​ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഇ​ഷ്ടി​ക​ ​ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന​ ​ലോ​റി​യു​ടെ​ ​മു​ന്‍​ ​ഭാ​ഗ​വും​ ​ക​ത്തി​ ​ന​ശി​ച്ചി​ട്ടു​ണ്ട്.​ ​അ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​ലോ​റി​ ​ജീ​വ​ന​ക്കാ​ര്‍​ ​ഇ​റ​ങ്ങി​യോ​ടി.​ ​ബൈ​ക്ക് ​അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും​ ​മ​രി​ച്ച​ ​ഇ​രു​വ​രും​ ​ധ​രി​ച്ച​ ​യൂ​ണി​ഫോ​മി​ല്‍​ ​നി​ന്നും​ ​ഇ​വ​ര്‍​ ​പാ​റ്റൂ​ര്‍​ ​ആ​ര്‍​ടെ​ക് ​മാ​ളി​ലെ​ ​ജീ​വ​ന​ക്കാ​രാ​ണെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യും​ ​ദൃ​ക്‌​സാ​ക്ഷി​ക​ള്‍​ ​പ​റ​ഞ്ഞു.​

​പൂ​ന്തു​റ​ ​സി.​ഐ​ ​എസ് എ​ല്‍.​ ​സ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​വ​ഞ്ചി​യൂ​ര്‍​ ​സ്റ്റേ​ഷ​നി​ലെ​യും​ ​സ​മീ​പ​ ​സ‌്റ്റേ​ഷ​നു​ക​ളി​ലെ​യും​ ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി​ ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ല്‍​കി.​ ​യു​വാ​ക്ക​ളു​ടെ​ ​മൃ​ത​ദേ​ഹം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ ആശുപത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.

Related Articles

Latest Articles