Saturday, October 3, 2026

സിമന്‍റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സിമന്‍റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ ( 19) എന്നിവരാണ് മരിച്ചത്.പൂവാർ ഊരമ്പ് പിൻകുളം എം എസ് സി ചർച്ചിന് മുന്നിലുള്ള കൊടുംവളവിലാണ് സംഭവം.ബുധനാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.

യുവാക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ജീനോ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഊരമ്പിൽ നിന്നും സിമന്‍റുമായി പൊഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും പൊഴിയൂരിൽ നിന്നും ഊരമ്പ് ഭാഗത്ത് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പള്ളിക്ക് മുന്നിലുള്ള വളവിൽ വെച്ച് ബൈക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഏറ്റ ക്ഷതമാണ് ജോബിന്‍റെയും ജഫ്രിന്‍റെയും മരണ കാരണം.സംഭവത്തിൽ പൊഴിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles