Thursday, May 9, 2024
spot_img

പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി;പിന്നിൽ എസ്എഫ്ഐ പ്രവർത്തകർ എന്ന് പരാതി;കേസെടുത്ത് പോലീസ്

കൊച്ചി:പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി. സംഭവത്തിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. യൂണിയൻ ഭരണം പിടിക്കാൻ വേണ്ടിയാണ് എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയന്നാണ് പരാതി.സംഭവത്തിൽ ഉദയം പേരൂർ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ആയിരുന്നു കോളജ് ഇലക്ഷൻ. ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് ഉച്ച കഴിഞ്ഞ് ഉള്ള ചെയർമാൻ വൈസ് ചെയർമാൻ ഉൾപ്പടെ ഉള്ളവർ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൊണ്ടു പോയത്. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും ഇലക്ഷൻ സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

Related Articles

Latest Articles