Thursday, May 9, 2024
spot_img

ദുരന്തമുഖമായി കുസാറ്റ് ! ടെക് ഫെസ്റ്റിനിടെ അപകടം ! തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു ! 46 പേർ പരിക്കേറ്റ് ചികിത്സയിൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടന്ന ടെക് ഫെസ്റ്റലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾ മരിച്ചു. പരിക്കേറ്റ 46 വിദ്യാർത്ഥികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിന്റെ ഭാഗമായി ​പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ​

കഴിഞ്ഞ ദിവസമാണ് കുസാറ്റിൽ ധിഷ്ണ എന്ന പേരിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ആറുമണിക്കാണ് നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ തുടങ്ങിയത്. ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ രാവിലെ മുതൽ ഇവിടേയ്ക്ക് എത്തിയിരുന്നു.

Related Articles

Latest Articles