Sunday, May 19, 2024
spot_img

അമ്മക്കൊപ്പം റോഡ് മുറിച്ച് കിടക്കവെ അപകടം; അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരൻ മരിച്ചു. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് കോവളം-മുക്കോല ബൈപാസിൽ പോറോഡ് പാലത്തിന് സമീപം അമ്മക്കൊപ്പം റോഡ് മുറിച്ചു കടക്കവെയാണ് അപകടം. അപകടത്തില്‍ അമ്മയ്ക്ക് പരിക്കേറ്റിട്ടില്ല. കുട്ടിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെ പോവുകയായിരുന്നു.

അമ്മക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവ സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്ന് കരുതുന്ന ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പോലീസ് പരിശോധിക്കും.

Related Articles

Latest Articles