Tuesday, May 21, 2024
spot_img

പരീക്ഷ തോറ്റാലും ഇനി ഡോക്ടറാകാം,പക്ഷേ എസ്എഫ്ഐ മെമ്പറാകണം!!
ഗവ.ആയുർ വേദ കോളേജിൽ എസ്എഫ്ഐ അസോസിയേഷൻ നൽകിയ പട്ടിക പ്രകാരം പരീക്ഷ തോറ്റവർക്കും ഡോക്‌ടർ ബിരുദം നൽകി

തിരുവനന്തപുരം : ഗവ.ആയുർ വേദ കോളജിൽ ഈ മാസം 15 ന് ആയുർവേദ ഡോക്ടർ ബിരുദം
(ബിഎഎംഎസ്) സ്വീകരിച്ച 65 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർ . പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ട ത്തിലുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട് . ചില വിദ്യാർഥികൾ ഇതിനെതിരെ രംഗത്തെത്തിയതോടെയാണു സംഭ വം പുറംലോകമറിഞ്ഞത്. ഇതോടെ , ബിരുദ സമർപ്പണച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിരിക്കുകയാണ്.ചാൻസിലറായ ഗവർണ്ണർക്ക് പരാതിനൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷൻ നൽകിയ പട്ടിക അനുസരിച്ചാണ് ചടങ്ങ് നടത്തിയത് എന്നാണ് കോളേജിന്റെ ന്യായീകരണം.ഹൗസ് സർജൻസ് അസോസിയേഷൻ സംഭവത്തിൽ മൗനം തുടരുകയാണ്.

ഹൗസ് സർജൻസി ഉൾപ്പെടെ അഞ്ചര വർഷം ദൈർഘ്യമുള്ളതാണ് ബിഎഎംഎസ് കോഴ്സ്. ബിരുദസമർപ്പണ ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലായിരുന്നു വിശിഷ്ടാതിഥി.പ്രൊ ചാൻസിലറായ ആരോഗ്യ മന്ത്രി വീണ ജോർജ് മുഖ്യാതിഥി ആയിരുന്നുവെങ്കിലും ചടങ്ങിൽ പങ്കെടുത്തില്ല .

Related Articles

Latest Articles