കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച്
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുവേന്ദു അധികാരി. തെളിവ് സഹിതം 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇഡിക്ക് നൽകാനൊരുങ്ങുകയാണ് സുവേന്ദു അധികാരി. മമതാ ബാനർജിയുടെ ഭരണത്തിൽ കടുത്ത അഴിമതിയും സ്വജനപക്ഷപാതവും വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി അന്വേഷണ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെയുള്ള കൃത്യമായ തെളിവുമായി പ്രതിപക്ഷം എത്തുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബിജെപി എം എൽ എമാർ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് കൈമാറുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. കൂടാതെ സർക്കാർ ഇത്തരത്തിൽ നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുമെന്നും ഇതിന്റെ ഭാഗമായി ഇ ഡി ഇവരുടെ ഓഫീസുകളിൽ തിരച്ചിൽ നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേസമയം, ഇതിൽ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് വന്നു. തന്റെ പാർട്ടിയിലെ 99 ശതമാനം പ്രവർത്തകരും സത്യസന്ധരാണെന്നാണ് മമത ബാനർജി വധിക്കുന്നത്. എന്നാൽ ഇതിന് മറുപടിയായി ബിജെപി പറഞ്ഞത് 99 ശതമാനം ആളുകളും അഴിമതിക്കാരായിരിക്കും എന്നായിരുന്നു. തൃണമൂൽ നേതാക്കൾ എത്ര രക്ഷപെടാൻ ശ്രമിച്ചാലും പ്രയോജനമില്ലെന്നും എല്ലാവരെയും കുടുക്കാൻ കഴിയുന്ന രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും അധികാരി അവകാശപ്പെട്ടു.

