Monday, October 26, 2026

കൂടത്തായി കൊലപാതക കേസ്;വിചാരണ നിർത്തിവെക്കണമെന്ന ആവശ്യവുമായി പ്രതി ജോളി സുപ്രിംകോടതിയിലേക്ക്

സംസ്ഥാനം ഒന്നടങ്കം ചർച്ചയ്‌ത കേസാണ് കൂടത്തായി കൊലപാതക കേസ്.കേസിന്റെ ആഴം കൂടിയത് കൊണ്ട് തന്നെ പ്രതിയുടെ പേരും കേരളം ജനത മറന്നിട്ടില്ല. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ജോളി സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തർക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നുമാണ് ഹർജിയിൽ ജോളി ചൂണ്ടിക്കാട്ടുന്നത്.

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശാസ്ത്രീയമായിട്ടുള്ള തെളിവുകളൊന്നും ഇല്ലെന്നും വിചാരണ നിർത്തിവെക്കണമെന്നും തന്നെ ഈ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്നും ജോളി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.2011ലാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കൊലപാതക വിവരം പുറത്താവുകയായിരുന്നു

Related Articles

Latest Articles