Saturday, April 27, 2024
spot_img

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപണം ! 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന ! ഈ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംഭവം!

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇതേ ആരോപണമുന്നയിച്ച് 10 തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്.

മത്സ്യത്തൊഴിലാളികളെയും അവരുടെ രണ്ട് ട്രോളറുകള്‍ വടക്കുകിഴക്കന്‍ മാന്നാര്‍ തീരത്ത് നിന്ന് ഇന്നലെ പിടികൂടിയായതായി ശ്രീലങ്കന്‍ നാവികസേന സ്ഥിരീകരിച്ചു.
പിടികൂടിയ 18 മത്സ്യത്തൊളികളെ മാന്നാറിലെ തല്‍പ്പാട് കടവില്‍ എത്തിച്ച ശേഷം തലൈമന്നാര്‍ ഫിഷറീസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറും.

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച പത്തോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ ട്രോളര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം 240 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ഭേദിച്ചു എന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന തടവിലാക്കിയത്. മത്സ്യത്തൊഴിലാളികളുടെ 35 ബോട്ടുകളും സേന പിടിച്ചെടുത്തു.

Related Articles

Latest Articles