Saturday, May 4, 2024
spot_img

എല്ലാ കേസുകളിലും ജാമ്യം ! എട്ടാം ദിനം രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തേക്ക് !

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എട്ട് ദിവസത്തിന് ശേഷം ജയിൽ മോചിതനാകും.  

സെക്രട്ടേറിയറ്റ് മാർച്ച് സംബന്ധിച്ച കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണം. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.

ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് ഒരേ സംഭവത്തിൽ എടുത്ത 3 കേസിൽ 2 എണ്ണത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിനും പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും 2 പൊലീസ് വാഹനങ്ങൾ തകർത്തതിനും പ്രത്യേകം കേസെടുത്തതോടെയാണ് കേസുകളുടെ എണ്ണം മൂന്നായത് .

Related Articles

Latest Articles