Saturday, May 11, 2024
spot_img

നടുറോഡിൽ വിവാഹാഘോഷം ! വരനും സുഹൃത്തുക്കളും എത്തിയത് ഒട്ടകപ്പുറത്ത് ; ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് പോലീസ്

കണ്ണൂർ : നടുറോഡിൽ വിവാഹാഘോഷം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് പോലീസ്. കണ്ണൂർ വാരത്ത് ആണ് സംഭവം അരങ്ങേറിയത്. വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് വരനും സുഹൃത്തുക്കളും ഒട്ടകപ്പുറത്ത് എത്തുകയായിരുന്നു. ബാൻഡുമേളവും ഒട്ടകവുമെല്ലാമായി വരുന്ന വിവാഹസംഘത്തെ കാണാനായി നാട്ടുകാർ തടിച്ചുകൂടിയതോടെ ഗതാഗതം താറുമാറാകുകയായിരുന്നു.

ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ഇടപെടുകയും കാഴ്ചക്കാരെ ലാത്തി വീശി ഓടിക്കുകയും ചെയ്തു. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തി വിവാഹാഘോഷം നടത്തിയതിന് ചക്കരക്കൽ പോലീസ് ഇവർക്കെതിരെ കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ ഉൾപ്പടെ 26 പേരെയാണ് കേസിൽ പ്രതി ചേർത്തത്. അതേസമയം, സംഭവത്തിൽ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles