Friday, May 3, 2024
spot_img

ലോക കേരള സഭയിലെ അനിതാ പുല്ലയിലിന്റെ സാന്നിദ്ധ്യം: നടപടി നാല് ഏജൻസി ജീവനക്കാരിലൊതുക്കി സർക്കാർ; ചീഫ് മാർഷലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി പ്രഖ്യാപിച്ച് സ്പീക്കർ

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി, നാല് ഏജൻസി ജീവനക്കാരിലൊതുക്കി സർക്കാർ. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് വിശദീകരിച്ചു. അനിത പുല്ലയില്‍ ലോകകേരളസഭ നടന്ന രണ്ടുദിവസവും നിയമസഭാമന്ദിരത്തില്‍ കയറിയിരുന്നെങ്കിലും പ്രതിനിധികള്‍ സന്നിഹിതരായ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവേശിച്ചിരുന്നില്ലെന്ന് ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ എം.ബി. രാജേഷിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഭാ ടി.വി.ക്ക് ഒ.ടി.ടി. സഹായം നല്‍കുന്ന കമ്പനിജീവനക്കാരുടെ സഹായത്തോടെയാണ് അനിത നിയമസഭാമന്ദിരത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ സഭാമന്തിരത്തില്‍ പ്രവേശിച്ചതിന് ഉത്തരവാദികളായ ഫസീല, വിധുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഈ നാല് ജീവനക്കാരെ നിയസഭയുടെ സഭാ ടിവി ചുമതലകളില്‍നിന്ന് ഒഴിക്കിവാക്കിയിരിക്കുന്നത്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ലോക കേരള സഭയിൽ ആദ്യാവസാനം അനിത പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് സംഘാടകർ അനിതക്കെതിരെ നടപടിയെടുത്തത്. കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി പിടിയിലായ മോൻസൻ മാവുങ്കലിന് ഉന്നതരുമായുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ അതേ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയായ വ്യക്തി സർക്കാർ സംഘാടകരാകുന്ന ലോക കേരള സഭ പോലുള്ള പരിപാടികളിൽ പ്രതിനിധികളോടൊപ്പം അനുവാദമില്ലാതെ പങ്കെടുത്തത് ഏതു സാഹചര്യത്തിലാണെന്ന ചോദ്യം ബാക്കിയാകുകയാണ്.

Related Articles

Latest Articles