Tuesday, May 7, 2024
spot_img

പാലായിൽ അമ്മയ്ക്കും മകൾക്കും ഊരുവിലക്ക് ഏർപ്പെടുത്തിയ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി; മൂന്ന് പരാതികളിലായി 9 പേർക്കെതിരെ കേസെടുത്ത് പോലീസ്

കാസർകോട്: പാലായിൽ അമ്മയെയും മകളെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നത് തടഞ്ഞ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി. മൂന്ന് പരാതികളിലായി 9 പേർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പറമ്പിൽ അതിക്രമിച്ച് കയറൽ, അസഭ്യം വിളിക്കൽ, ഭൂമി കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്.

സ്ഥലയുടമ രാധയുടെ കൊച്ചുമകൾ, തെങ്ങുകയറ്റ തൊഴിലാളി, അയൽവാസി തുടങ്ങിയവരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് അംഗം ഉദയൻ, സിപിഎം പാലായി സെൻട്രൽ ബ്രാഞ്ച് അംഗം പത്മനാഭൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

Related Articles

Latest Articles