Tuesday, May 21, 2024
spot_img

നടനും അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു

തമിഴ് നടനും അവതാരകനുമായ ആനന്ദ കണ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദം ബാധിച്ച് ഏറെനാളുകളായി ചികിത്സയിലായിരുന്നു ആനന്ദ്. തമിഴിൽ 90കളിൽ അവതാരകനായി തുടക്കം കുറിച്ച ആനന്ദ വിദേശത്തടക്കം നിരവധി പരിപാടികൾ അവതരിപ്പിച്ചു.

സിംഗപ്പൂർ വസന്തം ടിവിയിലായിരുന്നു നടന്റെ തുടക്കം. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റിയതോടെ സിനിമകളിലും സജീവമായി പ്രവർത്തിച്ചു. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ ‘ആദിശയ ഉലകം’ പോലുള്ള സിനിമകളിൽ പ്രവർത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ സരോജത്തിൽ അതിഥി വേഷത്തിലെത്തിലാണ് ആനന്ദ് എത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles