Tuesday, May 21, 2024
spot_img

നടൻ സൂരജ് സണിന് ഡോക്ടറേറ്റ് : സന്തോഷം പങ്കുവെച്ച് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ് സൺ. ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ നടനെന്ന പ്രത്യേകതയുമുണ്ട്. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചുകൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് സീരിയലിൽ നിന്നും പിന്മാറിയെങ്കിലും വലിയ പിന്തുണയാണ് ഇപ്പോഴും പ്രേക്ഷകർ നൽകുന്നത്. തുടർന്ന് മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. ഇപ്പോഴിതാ സൂരജ് ജീവിത്തിലെ വലിയൊരു സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

സൂരജ് സണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

എല്ലാവർക്കും വാലന്‍റൈൻസ്ഡേ ആശംസകൾ. 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…ഇന്ന് നിങ്ങളോടെല്ലാം ഒരു സന്തോഷവും അഭിമാനവും പങ്കുവെയ്ക്കാനുണ്ട്. ഇന്‍റര്‍നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തിൽ എനിക്കും ഒരു ഹോണററി ഡോക്ടറേറ്റ് (D.Litt) ലഭിച്ചിരിക്കുന്നു ..

നടൻ, മോട്ടിവേറ്റർ, സാമൂഹ്യ പ്രവർത്തകൻ…ഞാൻ ഇതിനു അർഹനാണെന്നോ ലഭിക്കുമെന്നോ കരുതിയത് അല്ല. ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാൻ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമ്മുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യുന്നു. ഒരു ആക്ടർ എന്നോ ഒരു സാധാരണ മനുഷ്യൻ എന്നോ ഉള്ള നിലയിൽ നിന്നുകൊണ്ട് ചെയ്യാനും ഒരുപാട് പേരിലേക്ക് പല അവസരങ്ങളിലായി ഇറങ്ങി ചെല്ലാനും പറ്റി. ഒരു ആക്ടർ എന്നുള്ള നിലയിൽ ഉള്ള സ്വീകാര്യത അതിനു എന്നെ ഇപ്പൊൾ ഒരുപാട് സഹായിക്കുന്നുണ്ട്.

ഇ ഡോക്ടറേറ്റ് എന്ന് ഉള്ളത് ചികിത്സിക്കാൻ അല്ല എന്ന് നമ്മുക്ക് ഒക്കെയറിയാം പക്ഷേ ഇതിൽ ഒരു മോട്ടിവേറ്റർ എന്ന അംഗീകാരം അഭിമാനത്തോടെ പറയാനാണ് എനിക്ക് ഇഷ്ടം ഞാൻ ഇതുവരെ ചെയ്ത മോട്ടിവേഷനിലൂടെ പലരെയും കേൾക്കാനും ആ മനസ്സിനെ റിപ്പയർ ചെയ്യാനും ഞാൻ പറയുന്ന കാര്യങ്ങൾ കൂടി കേട്ട് അവരുടെ മനസ്സിൽ അവർക്ക് തന്നെ പരിഹാരങ്ങൾ കണ്ടത്തൊൻ സാധിക്കുന്നത് ഒക്കെ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്.

ജീവിതം കൈവിട്ടുപോകുമ്പോൾ മരണത്തിൽ ആശ്രയം തേടുന്നവരെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ എന്റെ വാക്കുകൾക്ക് സാധിക്കുമെന്ന് ഞാൻ തെളിയിച്ചിട്ടുണ്ട്.ഒരു വാക്കാവും ചിലപ്പോൾ ഒരാൾക്ക് മരുന്ന് ആകുന്നത്. എന്നാൽ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ എന്നും ശ്രമിച്ചു കൊണ്ടിരിക്കും. എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സഹായവും ഒക്കെ ഒരുപാട് തുണച്ചിട്ടുണ്ട് ഈ അംഗീകാരത്തിന് അർഹനാക്കാൻ. ഒറ്റക്ക് ഒരുകാര്യം ചെയ്യുന്ന പോലെ അല്ലല്ലോ കുറച്ചുപേരെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ.എന്നെ ഞാൻ അക്കിയ എൻ്റെ ഗുരുക്കൻമാർക്കും ഒരുപാട് നന്ദി അറിയിക്കുന്നു. എന്നാണ് സൂരജ് സൺ കുറിച്ചത്.

Related Articles

Latest Articles