Wednesday, December 31, 2025

നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനാകുന്നു

കോട്ടയം : വില്ലനായി മലയാളിയെ ഭയപ്പെടുത്തുകയും പിന്നീട് ഹാസ്യ നടനായി കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത താരമാണ് ബാബുരാജ്. ബാബു രാജിന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഗ്ലാഡിസാണ് വധു. ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. ആദ്യ ഭാര്യയിൽ അഭയ് യെക്കൂടാതെ .അക്ഷയ് എന്ന മറ്റൊരു മകൻ കൂടിയുണ്ട് . രണ്ടാം വിവാഹമാണ് നടി വാണി വിശ്വനാഥുമായി നടന്നത്. ഇതിൽ ആർച്ച,ആരോമൽ എന്നീ രണ്ടു കുട്ടികൾ കൂടി നടനുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ ആണ് ബാബുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം

Related Articles

Latest Articles