ദില്ലി : ദില്ലി കരോള്‍ ബാഗിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. ഒമ്പത് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടുത്തമുണ്ടായത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 26 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോർട്ട് . ഹോട്ടലില്‍ കുടുങ്ങി കിടന്ന മലയാളി കുടുംബത്തെ രക്ഷപ്പെടുത്തിയോ എന്ന കാര്യം വ്യക്തമല്ല. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.