മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി മെഗാസ്റ്റാർ മമ്മുട്ടിയും യുത്ത് ഐക്കണായ ദുല്‍ഖര്‍ സല്‍മാനുമാണ്. വിന്റേജ് കാറിന്റെ ഉള്‍പ്പെടെ വൻ കാർ ശേഖരമുണ്ട് ഇരുവർക്കും. ഇപ്പോഴിതാ തന്റെ വാഹനകളക്ഷനിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ദുല്‍ഖര്‍ എത്തിച്ചിരിക്കുന്നു. ഇതിന്റെ പ്രത്യകത എന്നത് വാഹനങ്ങൾ ഹരമായി കാണുന്ന സാക്ഷാല്‍ മമ്മൂട്ടിക്ക് പോലും ഇല്ലാത്ത വാഹനമാണ് ദുല്‍ഖര്‍ തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്.
അതേസമയം മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊന്നും തന്നെ ഈ കാറില്ല. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്.യു.വി മോഡലായ ജി വാഗണ്‍ ജി63 എ.എം.ജിയാണ് ദുല്‍ഖറിന്റെ പുതുപുത്തൻ വാഹനം. എസ്.യു.വിയുടെ തലയെടുപ്പിനൊപ്പം സ്പോര്‍ട്ടി പെര്‍ഫോമെന്‍സുമാണ് ജി63 എ.എം.ജിയുടെ മുഖമുദ്ര. ഇന്ത്യയില്‍ 2.45 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വെറും നാലര സെക്കന്‍ഡിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും ജി63 എ.എം.ജിയ്ക്ക് കഴിയും. മെഴ്സിഡീസ് നിരത്തുകളില്‍ എത്തിക്കുന്ന ഏറ്റവും കരുത്തുറ്റ വാഹനങ്ങളിലൊന്നാണിത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

