മിന്നൽ മുരളി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ എത്തുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹയ’യിലാണ് താരം എത്തുന്നത്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് വാസുദേവ് സനൽ.
‘ഹയ’ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതിയാണ് തിരക്കഥ. മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ ലാൽ ജോസ്, ജോണി ആൻ്റണി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി വി ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട് എന്നിവരാണ് മറ്റുള്ള അഭിനേതാക്കൾ.

