Saturday, April 27, 2024
spot_img

ചലച്ചിത്രതാരം ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി: കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത ചലച്ചിത്രതാരം ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വിശദമായ പരിശോധനകൾക്ക് ശേഷമാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർത്ഥനയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങിയ ഒട്ടനവധി സമകാലിക സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് ഹരീഷ് പേങ്ങൻ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടുന്നത്

Related Articles

Latest Articles