പ്രമുഖ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ മൊഴിയെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മൊഴിയെടുക്കുന്നത്. ഇ.ഡി അഞ്ചു മണിക്കൂറാണ് നടിയെ ചോദ്യം ചെയ്തത്. സുകേഷ് ചന്ദ്രശേഖര്‍ എന്നയാള്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ് ഇ.ഡിയുടെ ഈ മൊഴിയെടുക്കൽ നടപടി.
കള്ളപ്പണക്കേസിലെ സാക്ഷിയാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടില്ല.മുൻപ് ആഗസ്റ്റ് 24ന് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഇത്തരത്തിൽ ചെന്നൈയിലെ ആഡംബര വസതിയില്‍ നടത്തിയ പരിശോധനയില്‍ 82.5 ലക്ഷം രൂപയും നിരവധി കാറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിരുന്നു.തുടര്‍ന്ന് ദില്ലി പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

