Monday, May 6, 2024
spot_img

പനിക്കൂര്‍ക്കയുടെ ഈ ഗുണങ്ങളറിയുമോ?

പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം.

പനിക്കൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീരുവീഴ്ച എന്നിവ മാറും. പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും. പനിക്കൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്. പനിക്കൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച്‌ ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

Related Articles

Latest Articles