Wednesday, May 8, 2024
spot_img

മണിനാദം നിലച്ചിട്ട് ആറ് വര്‍ഷം

മലയാളികളുടെ പ്രിയനടനായ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് ആറ് വര്‍ഷം. ഒരു നടനായി മാത്രമല്ല നല്ല ഒരു ഗായകൻ എന്ന നിലയിലും മലയാളി മനസ്സിൽ ഇടം നേടിയ ഒരാളാണ് കലാഭവൻ മണി. ചിരിപ്പിച്ചും കരയിച്ചും സിനിമയിലെ കഥാപാത്രങ്ങളെ ജീവനുള്ളവയാക്കി മാറ്റിയ അതുല്ല്യ നടൻ. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലിയായ കലാകാരൻ, ഇതൊക്കെയായിരുന്നു മണി.

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ മണി നൽകിയത്. മണി നായകനായ ചിത്രം കൂടിയായിരുന്നു ഇത്.
ആദ്യകാലത്ത് ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു.

അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. മണി മലയാളികൾക്ക് മാത്രമല്ല, ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി തമിഴ് സിനിമാപ്രേക്ഷകര്‍ക്കും പ്രിയങ്കരനായി മാറി.

രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും മണി അഭിനയിച്ചു. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി.

Related Articles

Latest Articles