സംഗീത ലോകം കണ്ട ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം നമ്മേ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ത്യൻ സംഗീത ലോകത്ത് തന്നെ പകരം വെക്കാനില്ലാത്ത പേരുകളിലൊന്നാണ് എസ്.പി.ബി. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ ലോകവും എസ്.പി.ബിയുടെ സ്വരമാധുര്യം അനുഭവിച്ചവരാണ്.
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ഓർമ്മദിനത്തില്‍ അദ്ദേഹത്തെ അനുസമരിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ഇതിഹാസ ഗായകന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം. അനശ്വരനായ എസ്പി ബാലസുബ്രഹ്മണ്യം സാര്‍ തന്റെ സ്വര്‍ഗ്ഗീയ ശബ്ദത്തിലൂടെ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാം ഓര്‍മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച ഒരുപാട് സിനിമകള്‍ക്കു വേണ്ടി എസ് പി ബി ഗാനം ആലപിച്ചിട്ടുണ്ട്. അനശ്വരത്തിലെ താരാപദം ചേതോഹരം, ന്യൂഡല്‍ഹിയിലെ തൂ മഞ്ഞിന്‍, ദളപതിയിലെ കാട്ടു കുയിലേ, അഴഗനിലെ സാദി മല്ലി പൂചാരമേ തുടങ്ങിയവയാണ് എസ്.പി ബാലസുബ്രഹ്മണ്യവും മമ്മൂട്ടിയും ഒന്നിച്ച ഒരുപിടി മനോഹരമായ ഗാനങ്ങള്‍. മമ്മൂട്ടിയ്ക്കായി എസ്.പി.ബി ആലപിച്ച ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

