Monday, September 28, 2026

വാളയാർ വിഷയത്തിൽ വിതുമ്പിക്കരഞ്ഞ് നടന്‍ പാഷാണം ഷാജി

തിരുവനന്തപുരം- പതിനെട്ട് വർഷമായി മക്കളില്ലാത്ത തനിക്ക് ഇനി കുട്ടികളുണ്ടാകരുതേ എന്നാണ് പ്രാർത്ഥിക്കുന്നതെന്ന് നടൻ പാഷാണം ഷാജി. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവർത്തകരായ ഒരു സംഘം ചെറുപ്പക്കാർ അവതരിപ്പിച്ച തെരുവുനാടകത്തിനും പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്ര നാളും കുട്ടികളുണ്ടാകാത്ത വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പക്ഷേ കുഞ്ഞ് ഉണ്ടായാൽ സ്വസ്ഥമായി കിടന്നുറങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വാർത്തകൾ കേട്ട് മടുത്തു. ഇനി കുട്ടി ഉണ്ടാകരുതേ എന്നാണ് പ്രാർത്ഥിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം വിതുമ്പി.

‘ഇവിടെ വിരലില്ലെണ്ണാവുന്ന ആളുകളേയുള്ളൂ. സമൂഹത്തിന് വേണ്ടി കലാകാരന്മാർക്ക് ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യമായി ഞങ്ങൾ ഇതിനെ കാണുന്നു. മറ്റുള്ളവർക്ക് ഇത് ചെറിയ കാര്യമായിരിക്കുംപതിനെട്ട് വർഷമായി കുട്ടികളില്ലാത്ത ആളാണ് ഞാൻ. അതിൽ ഭയങ്കര വിഷമമുള്ള ആളുമാണ്. പക്ഷേ ഇന്ന് എനിക്ക് മക്കൾ വേണ്ട. കാരണം അത്രയും വിഷമമുണ്ട്. ഇതൊന്നും നമ്മളെ കൊണ്ട് നിർത്താൻ കഴിയില്ല. ഒരിക്കലും കഴിയില്ല. പക്ഷേ ഒരുത്തനെങ്കിലും ഇത് കേട്ടിട്ട് ഇത്തരത്തിൽ ചെയ്യാൻ പോകുമ്പോൾ വേണ്ട ഒന്ന് ചിന്തിച്ചാൽ അത് മതി.ഞാൻ വ്യക്തമായ രാഷ്ട്രീയ ചിന്ത ഉള്ള ആളാണ്. ഒരു രാഷ്ട്രീയത്തിനോ ഒരു പാർട്ടിക്കോ എതിരല്ല. പക്ഷേ ആ കുട്ടികൾക്ക് നീതി കിട്ടണമെന്നും നടന്‍ പാഷാണം ഷാജി പറഞ്ഞു.

നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്‍റെ അവസ്ഥയാണ്. ഇത് മാധ്യമങ്ങൾ വഴി നമ്മൾ അറിഞ്ഞ കാര്യങ്ങളാണ്. അറിയാത്ത എത്രയോ സംഭവങ്ങൾ, എത്രയോ കുഞ്ഞുമക്കൾ.ഇതെല്ലാം നേരിടാൻ ഒരാൾ വരും. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇതുപോലെ ചെയ്യുന്നവന്മാർക്ക് ചുട്ട മറുപടിയുമായി ഒരാൾ വരും. ഇതെല്ലാം കഴിയുമ്പോൾ ഇവന്മാർ ആറ് മാസം കഴിയുമ്പോൾ തിരിച്ച് ഇറങ്ങി വന്നിട്ട് ഇതിലും പിഞ്ചുംകുഞ്ഞുങ്ങൾക്ക് നേരെയാകും ഇത്തരത്തിൽ പെരുമാറുന്നത്.എനിക്ക് മക്കൾ ഉണ്ടാവാതിരിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഉണ്ടായിക്കഴിഞ്ഞാൽ സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റില്ല. ഇപ്പോൾ ഇല്ല എന്ന സങ്കടമേയുള്ളു. പക്ഷേ ഉണ്ടായിക്കഴിഞ്ഞാൽ ഇതിലും വലിയ സങ്കടമായിരിക്കും ഉണ്ടാവുക.ദൈവത്തിന്റെ സ്വന്തംനാടെന്ന് പറയുന്ന കേരളത്തിൽ മക്കൾ ജനിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. ഇതുപോലുള്ള കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് അത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടംമാണെന്നും നടന്‍ പാഷാണം ഷാജി പറഞ്ഞു.

Related Articles

Latest Articles