Friday, March 29, 2024
spot_img

നടൻ രാജ്മോഹൻ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ല, മൃതദേഹം തിരുവനന്തപുരം മോർച്ചറിയിൽ

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അന്തരിച്ചു. 88 വയസായിരുന്നു. അനാഥാലയത്തിൽ വച്ചായിരുന്നു അന്ത്യം. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം തിരുവനന്തപുരത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അനാഥാലയത്തിൽ താമസിച്ച് വരികയായിരുന്ന രാജ് മോഹൻ ഇന്നലെയാണ് അന്തരിച്ചത്.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയായപ്പോൾ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു അദ്ദേഹം.

Related Articles

Latest Articles